Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
എസ്.ബി.ഐ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക ഐ എഫ് എസ് സി കോഡുകള്‍ മാറുന്നു
Reporter
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അകൗണ്ടുള്ളവര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇന്ത്യയിലെ 1300 ശാഖകളുടെ പേരുകളും ഐ എഫ് എസ് സി കോഡുകളും ബാങ്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ഇടപാട് നടത്തുമ്പോള്‍ ബ്രാഞ്ചിന്റെ പുതിയ പേരും ഐ എഫ് എസ് സി കോഡും മനസിലാക്കി വേണം കാര്യങ്ങള്‍ ചെയ്യാന്‍.

കേരളത്തില്‍ തിരുവനന്തപുരം സര്‍ക്കിളിനു കീഴില്‍ വരുന്ന 55 ശാഖകളുടെ പേരും കോഡും മാറ്റിയിട്ടുണ്ട്. ആറ് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ മാറ്റം വരുത്തിയതെന്നാണ് എസ് ബി ഐ നല്‍കുന്ന വിശദീകരണം. വിവരങ്ങള്‍ ബാങ്കിന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. 22,428 ശാഖകളാണ് ബാങ്കിന് ഇന്ത്യയിലുള്ളത്.
 
Other News in this category

 
 




 
Close Window