|
ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കയ്യിലെടുത്തത് 15,000ത്തിന് താഴെയുള്ള ഫോണുകളില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം തന്നെ ഈ ചൈനീസ് ബ്രാന്റ് നടത്തി. മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഷവോമീ ഇന്ത്യയിലിറക്കുന്ന പുതിയ ഫോണുകളാണ് റെഡ്മീ 6 പ്രോ, റെഡ്മീ 6,റെഡ്മീ 6എ. 5999 മുതല്‍ 12,000 വരെ വിശാലമായ വിലശ്രേണിയില്‍ ഉള്‍കൊള്ളിക്കാവുന്ന ഫോണുകളുടെ ദക്ഷിണേന്ത്യന്‍ ലോഞ്ചിംഗ് സെപ്തംബര്‍ 6ന് ചെന്നൈയില്‍ നടന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മൂന്ന് മോഡലുകളും നിര്‍മ്മിച്ചിരിക്കുന്നത്.
റെഡ്മീ 6
റെഡ്മീ 6 ഫോണിന്റെ പ്രധാനലക്ഷ്യം തന്നെ ഇരട്ട ക്യാമറ സെറ്റപ്പ് എല്ലാവര്‍ക്കും എത്തിക്കുക എന്നതാണ് ഈ ഫോണിന്റെ ലക്ഷ്യമെന്ന് ഷവോമി പറയുന്നു. ഫോണിന്റെ 32ജിബി പതിപ്പിന് 7,999 രൂപയും, 64 ജിബി പതിപ്പിന് 9,499 രൂപയ്ക്കും ലഭിക്കും. സെപ്തംബര്‍ 10 മുതല്‍ ഈ ഫോണ്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ലഭിക്കും. ആമസോണ്‍ വഴിയാണ് ഓണ്‍ലൈന്‍ കച്ചവടം.
ഒക്ടാകോര്‍ പ്രോസസര്‍ ശേഷിയിലാണ് ഷവോമി റെഡ്മീ 6 ഒരുക്കിയിരിക്കുന്നത്. ഹീലിയോ പി22 ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിനുള്ളത്. ചിപ്പ് സെറ്റ് 28 നാനോമീറ്റര്‍ ചിപ്പ് സെറ്റാണ്.
5.45 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. എച്ച്ഡി പ്ലസ് ആണ് സ്‌ക്രീന്‍, സ്‌ക്രീന്‍ റെസല്യൂഷന്‍ 720X1440 പിക്‌സലാണ്. സ്‌ക്രീന്‍ അനുപാതം 18:9ആണ്. 256 ജിബിവരെ സ്റ്റോറേജ് മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.
12എംപി 5എംപി ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. ഇമേജ് സ്റ്റെബിലൈസേഷനും, പോട്രിയേറ്റ് മോഡും ഈ ഇരട്ട ക്യാമറ നല്‍കുന്നു. 5എംപി എഐ സഹായത്തോടെയുള്ള മുന്‍ക്യാമറയാണ് ഫോണിനുള്ളത്. ഫേസ്ഡിറ്റക്ഷന്‍ ഓട്ടോഫോക്കസാണ് ക്യാമറകള്‍. ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അടുത്ത് തന്നെ എംഐ യൂസര്‍ ഇന്റര്‍ഫേസ് 10 അപ്‌ഡേഷന്‍ ലഭിക്കും |