|
ഡോളര്‍ വില വന്‍ കുതിപ്പ് തുടരുന്നതിനിടയില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ നാലു മാസത്തില്‍ വാങ്ങിയത് 12.7 ടണ്‍ സ്വര്‍ണം. ഇതില്‍ 11.2 ടണ്ണും വാങ്ങിയത് ജൂണ്‍, ജൂലൈ മാസങ്ങളില്‍. ജൂലൈയില്‍ മാത്രം 6 .8 ടണ്‍ വാങ്ങിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2009നു ശേഷം ഇതാദ്യമായാണ് ആര്‍ ബി ഐ വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നത്.
2009ല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് ഇന്ത്യ 200 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. പിന്നീട് 2017 ഡിസംബറില്‍ 300 കിലോ ഗ്രാം സ്വര്‍ണം മാത്രമേ വാങ്ങിയിരുന്നുള്ളു. കൗണ്‍സിലിന്റെ വിവരങ്ങള്‍ പ്രകാരം നിലവില്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള ആകെ ഗോള്‍ഡ് 573.1 ടണ്ണാണ് രാജ്യത്തിന്റെ മൊത്തം വിദേശ നാണ്യ ശേഖരത്തിന്റെ 5 .5 ശതമാനം വരും ഇത്.
റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഈയിടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്‍പില്‍ നില്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച് ജൂലൈ മാസത്തില്‍ ലോക രാഷ്ട്രങ്ങള്‍ 63 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. |