|
ഫ്‌ലിപ്കാര്‍ട്ട് ഫര്‍ണിച്ചര്‍ വിഭാഗം വിപലീകരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉപ ബ്രാന്‍ഡായി 'പ്യുവര്‍ വുഡ്' അവതരിപ്പിച്ചു. നിലവില്‍ ഒണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇകൊമേഴ്‌സ് ഭീമനായ ആമസോണ്‍, അര്‍ബന്‍ ലാഡര്‍, പെപ്പെര്‍ ഫ്രൈ എന്നീ കമ്പനികളോടായിരിക്കും ഫ്‌ലിപ്കാര്‍ട്ടിന് മത്സരിക്കേണ്ടി വരിക.
പെര്‍ഫെക്റ്റ് ഹോംസ് എന്ന തങ്ങളുടെ സ്വകാര്യ ലേബലിനു കീഴിലാണ് ഫ്‌ലിപ്കാര്‍ട്ട് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ജയ്പൂര്‍, രാജസ്ഥാന്‍, ജോധ്പൂര്‍ എന്നിവടങ്ങളിലെ വുഡ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുമായി ഫ്‌ലിപ്കാര്‍ട്ട് പങ്കാളിത്തമുണ്ടാക്കുകയിരിക്കുന്നു. ആമേര്‍, മെഹ്‌രാന്‍ഗഢ്, നഹര്‍ഗഢ്, ജയ്‌സല്‍മേര്‍ എന്നീ പേരുകളില്‍ വ്യത്യസ്തമായ കളക്ഷനുകളാണ് പെര്‍ഫെക്റ്റ് ഹോംസില്‍ അവതരിപ്പിച്ചിരിക്കുന്നത്.
15 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണിക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ആകെ 1015 ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ വിപണിയിലുള്ളത്. അതുകൊണ്ട് ഒണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയിലെ വളര്‍ച്ച മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഫ്‌ലിപ്കാര്‍ട്ട് ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ളത്. |