|
ഗ്ലോബല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വെ പ്രകാരം രാജ്യത്തെ 27 ശതമാനം ആളുകള്‍ക്കും വമ്പന്‍ വളര്‍ച്ചയെന്ന് ബിജെപി അവകാശപ്പെടുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ആത്മവിശ്വാസമില്ല. ഈ വര്‍ഷം നടത്തിയ സര്‍വെ റിപ്പോര്‍ട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ധന വിലവര്‍ധന, രൂപയുടെ മൂല്യത്തില്‍ വന്ന വമ്പന്‍ ഇടിവ്, എന്നിവയ്‌ക്കൊപ്പം നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി അവസാനിക്കാത്തതുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് 27 ശതമാനം ആളുകള്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വെയില്‍ 87 ശതമാനം ആളുകള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഇവരുടെ എണ്ണം 56 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായില്ലെന്ന് ആവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യം വന്‍ വളര്‍ച്ചയിലാണെന്ന് അവകാശപ്പെടുന്നു. |