|
ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി കുതിച്ച ബ്രിട്ടീഷ് നിര്‍മ്മിത സ്‌പോര്‍ട്‌സ് കാര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇനി ഓഹരി വിപണിയിലേക്ക്. ഓഹരി വില്‍പ്പന (ഐ.പി.ഒ) പൂര്‍ത്തിയാക്കി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാവും കമ്പനി ലിസ്റ്റ് ചെയ്യുക. 17.50 പൗണ്ടിനും 22.5 പൗണ്ടിനും ഇടയില്‍ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വില്‍ക്കുകയെന്നാണ് വിവരം. കൃത്യമായ കണക്ക് ഒക്ടോബര്‍ 3നോട് അടുത്ത് മാത്രമേ തീരുമാനിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 1.27 ബില്ല്യണ്‍ പൗണ്ട് (6.7 ബില്ല്യണ്‍ യു.എസ് ഡോളര്‍45,000 കോടി രൂപ) മൂല്യമുള്ള കമ്പനിയായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ മാറും. ഇറ്റാലിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, കുവൈത്തി നിക്ഷേപകര്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍. 1913 ലാണ് ആസ്റ്റന്‍ മാര്‍ട്ടിന്‍ സ്ഥാപിതമായത്. |