| അപകടം കായലില്‍ കുളിക്കാന്‍ ഇറങ്ങവേയാണ്. നാലുപേര്‍ അടങ്ങുന്ന സംഘത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു.ഒരു വിദ്യാര്‍ത്ഥി തിരിച്ചെത്തി. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. കുട്ടികള്‍ പരിസരവാസികളല്ല അതിനാല്‍ കായലിന്റെ സ്വഭാവത്തെപ്പറ്റി അറിയുന്നവരല്ല. കുട്ടികള്‍ വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം.
 
 കായലിന്റെ ഉള്ളില്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൂന്നുപേരുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. നാലാമനായ വിദ്യാര്‍ത്ഥി ബഹളം വച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഓടിക്കൂടി വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. കുട്ടികളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.
 |