ഒക്ടോബര്‍ 25, 26 തീയതികളില്‍ ലണ്ടനില്‍ നടക്കുന്ന ''ലണ്ടന്‍ 2024 ഉഴവൂര്‍ സംഗമ''ത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു എന്നും, പുതിയതായി തുടങ്ങിയ പാംസ് ഹോട്ടലില്‍ ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ഹോട്ടലില്‍ താമസവും സമ്മേളനവും ഒരേ വേദിയില്‍ ഒരുക്കിയിരിക്കുന്നു എന്നും , വെള്ളിയാഴ്ച വൈകുന്നേരം ചെക്കിന്‍ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാന്‍ പാകത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നും ചീഫ് കോര്‍ഡിനേറ്റര്‍ ജിജി താഴത്തുകണ്ടത്തില്‍ അറിയിച്ചു.
ഒരുമിച്ച് താമസിക്കുവാനും, രാത്രിയില്‍ കളി തമാശകള്‍ പറഞ്ഞിരിക്കുവാനും, സൗഹ്രദം പുതുക്കുവാനും ഒക്കെ ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ റൂമുകള്‍ നല്‍കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ഗൂഗിള്‍ ഫോം വഴി ഫില്‍ ചെയ്ത് ഉഴവൂര്‍ സംഗമത്തിന്റെ അക്കൗണ്ടിലേക്ക് 100 പൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്ത് മുറികള്‍ എത്രയും വേഗം ബുക്ക് ചെയ്യണം എന്നും സംഘാടകര്‍ അറിയിച്ചു.
വളരെ ആവേശപൂര്‍വ്വമാണ് ഈ വര്‍ഷത്തെ ബുക്കിംഗ് പുരോഗമിക്കുന്നതെന്ന് സംഘാടകരായ ജിജി താഴത്തുകണ്ടത്തില്‍, രഞ്ജു കോഴിത്തറ, ഫ്രാന്‍സിസ് മച്ചാനിക്കല്‍, സാജന്‍ നിരവത്ത് എന്നിവര്‍ അറിയിച്ചു. |