Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.5365 INR  1 EURO=102.1972 INR
ukmalayalampathram.com
Tue 04th Nov 2025
 
 
Teens Corner
  Add your Comment comment
ചെല്‍റ്റന്‍ഹാമില്‍ വച്ച് നടക്കുന്ന പതിനാറാമത് യുക്മ ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
Text By: UK Malayalam Pathram
ചെല്‍റ്റന്‍ഹാമിലെ ക്‌ളീവ് സ്‌കൂള്‍ എം.ടി. വാസുദേവന്‍ നായര്‍ നഗറില്‍ ചെല്‍റ്റന്‍ഹാം മേയര്‍ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ചലച്ചിത്ര - സീരിയല്‍ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. ദേശീയ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ ദേശീയ സമിതി വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ചു. റീജിയണല്‍ കലാമേളകളില്‍ മത്സരാര്‍ത്ഥികളുടെയും കാണികളുടെയും എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധന ദേശീയ കലാമേളയിലും പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് യുക്മ ദേശീയ സമിതി കലാമേളയുടെ ഒരുക്കങ്ങള്‍ നടത്തി വരുന്നത്.

കുതിരപ്പന്തയങ്ങള്‍ക്ക് പേരുകേട്ട ചെല്‍റ്റന്‍ഹാമിലെ പ്രശസ്തമായ ക്ളീവ് സ്‌കൂളിലെ എം.ടി. വാസുദേവന്‍ നായര്‍ നഗറിലാണ് പതിനാറാമത് യുക്മ കലാമേളയ്ക്ക് തിരി തെളിയുന്നത്. ദേശീയ കലാമേളയുടെ വിജയത്തിനായി ദേശീയ, റീജിയണല്‍ ഭാരവാഹികളും അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികളും യുക്മ സ്‌നേഹികളും അടങ്ങുന്ന സംഘാടകരുടെ വലിയൊരു നിര സമയബന്ധിതമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ കലാമേളയുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചു.


പതിനാറാമത് യുക്മ ദേശീയ കലാമേള 2025 ഓര്‍ഗനൈസിംഗ് കമ്മിറ്റി:-



ചെയര്‍മാന്‍: എബി സെബാസ്റ്റ്യന്‍



ചീഫ് കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍



ജനറല്‍ കണ്‍വീനര്‍: വര്‍ഗ്ഗീസ് ഡാനിയല്‍



ഇവന്റ് കോര്‍ഡിനേറ്റര്‍: ഡോ. ബിജു പെരിങ്ങത്തറ



ഫിനാന്‍സ് കണ്‍ട്രോള്‍: ഷീജോ വര്‍ഗ്ഗീസ്, പീറ്റര്‍ താണോലില്‍



വൈസ് ചെയര്‍മാന്‍: സ്മിത തോട്ടം, സുനില്‍ ജോര്‍ജ്ജ്, രാജേഷ് രാജ്



കോര്‍ഡിനേറ്റേഴ്‌സ്: സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി



ഓര്‍ഗനൈസേര്‍സ്: സജീഷ് ടോം, മനോജ്കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ജോണ്‍, ഡിക്സ് ജോര്‍ജജ്, ടിറ്റോ തോമസ്, ഷാജി തോമസ്



ഓഫീസ് മാനേജ്മെന്റ്: കുര്യന്‍ ജോര്‍ജ്ജ്, ബൈജു തോമസ്, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്, രാജീവ് സി.പി., തേജു മാത്യൂസ്, സിജോ വര്‍ഗ്ഗീസ്



പബ്ളിസിറ്റി & മീഡിയ മാനേജ്മെന്റ്: സുജു ജോസഫ്, ജഗ്ഗി ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍, അനീഷ് ജോണ്‍



കണ്‍വീനേഴ്‌സ്: ബിജു പീറ്റര്‍, ജോര്‍ജജ് തോമസ്, സുരേന്ദ്രന്‍ ആരക്കോട്ട്, ജയ്സണ്‍ ചാക്കോച്ചന്‍, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്‍, ജോബിന്‍ ജോര്‍ജ്ജ്, അഡ്വ. ജോബി പുതുക്കുളങ്ങര, ഷാജി തോമസ് വരാക്കുടി, അമ്പിളി സെബാസ്റ്റ്യന്‍, ജിപ്സണ്‍ തോമസ്, ജോഷി തോമസ്



റിസപ്ഷന്‍ കമ്മിറ്റി: ലീനുമോള്‍ ചാക്കോ, ലിറ്റി ജിജോ, ഷൈലി ബിജോയ് തോമസ്, സരിക അമ്പിളി, സെലീന സജീവ്, ഡോ. ശീതള്‍ മാര്‍ക്ക്, ഡോ. അന്‍ജു ഡാനിയല്‍, ആതിര മജ്നു, അശ്വതി രാഘവന്‍, ഡാഫിനി എല്‍ദോസ്, മെബി മാത്യു, എലിസബത്ത് മത്തായി, ബെറ്റി തോമസ്



എസ്റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെന്റ്: ജോബി തോമസ്, സാംസണ്‍ പോള്‍, സനോജ് വര്‍ഗ്ഗീസ്, ലൂയിസ് മേനാച്ചേരി, അജു തോമസ്, ഭുവനേഷ് പീതാംബരന്‍, ജെഡ്സണ്‍ ആലപ്പാട്ട്, ഗോപു ശിവകുമാര്‍, ദേവലാല്‍ സഹദേവന്‍, റോബി മേക്കര, മാര്‍ട്ടിന്‍ ജോസ്, വിജീഷ്, സണ്ണി ലൂക്കോസ്, ബിസ് പോള്‍ മണവാളന്‍, ജോ വില്‍ട്ടന്‍



സോഫ്റ്റ് വെയര്‍: ജോസ് പി.എം.



അവാര്‍ഡ് കമ്മിറ്റി: അബ്രാഹം പൊന്നുംപുരയിടം, ജാക്സണ്‍ തോമസ്, ബിനോ ആന്റണി, പോള്‍ ജോസഫ്, ബേബി വര്‍ഗ്ഗീസ്, എറിക്സണ്‍ ജോസഫ്, ബിജോയ് പി വര്‍ഗ്ഗീസ്, ടോംബില്‍ കണ്ണത്ത്, അപ്പച്ചന്‍ കണ്ണഞ്ചിറ, ജോസഫ് മാത്യു, രാജപ്പന്‍ വര്‍ഗ്ഗീസ്



വോളണ്ടിയര്‍ മാനേജ്മെന്റ്: ചാര്‍ലി മാത്യു, സനോജ് ജോസ്, പോളി പുതുശ്ശേരി, ജോബി മാത്യു, റെനോള്‍ഡ് മാനുവല്‍, സുമേഷ് അരവിന്ദാക്ഷന്‍, സുനോജ് ശ്രീനിവാസ്, സെന്‍സ് ജോസ്, സജീവ് സെബാസ്റ്റ്യന്‍, ജിനോ സെബാസ്റ്റ്യന്‍, അലന്‍ ജേക്കബ്ബ്, ബെര്‍വിന്‍ ബാബു, രേവതി അഭിഷേക്, ജോസ് തോമസ്, അനിത മധു, ലിജി ജോണ്‍, റീന ജോമോന്‍, ലിറ്റ്സി ജോസ്, ജോമോന്‍ വര്‍ഗ്ഗീസ്, ജിബിന്‍ ഫിലിപ്പ്, എല്‍ദോസ് എന്‍ മാത്യു



ഫോട്ടോഗ്രഫി & വീഡിയോഗ്രഫി മാനേജ്മെന്റ്: ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍, രാജേഷ് നടേപ്പള്ളി, സാജു അത്താണി, ജോര്‍ജ്ജ് മാത്യു, അഭിഷേക് അലക്സ്



മെഡിക്കല്‍ ടീം: ഡോ. ജ്യോതിഷ് ഗോവിന്ദന്‍ (ടീം ലീഡര്‍), ഡോ. ചന്ദര്‍ ഉദയരാജു, ഡോ. മായ ബിജു, ഡോ. സുരേഷ് മേനോന്‍, ഡോ. പ്രിയ മേനോന്‍, ഡോ. ബീന അബ്ദുള്‍, സോണിയ ലൂബി, ഷൈനി ബിജോയ്, ഐസക്ക് കുരുവിള.



യുക്മ ദേശീയ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window