Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
UK Special
  Add your Comment comment
യുകെ ഇമിഗ്രേഷന്‍, ഹൗസിംഗ് വര്‍ക്കിനുള്ള ലീഗല്‍ എയ്ഡ് ഫീസ് വര്‍ധിക്കാന്‍ സാധ്യത
Text By: Reporter, ukmalayalampathram
യുകെയില്‍ ഇമിഗ്രേഷന്‍, ഹൗസിംഗ് വര്‍ക്കിനുള്ള ലീഗല്‍ എയ്ഡ് ഫീസില്‍ വര്‍ധനവുണ്ടായേക്കും. ചുരുങ്ങിയത് 10% വര്‍ധനയാണുണ്ടാവുക. മണിക്കൂര്‍ നിരക്കിലെ വര്‍ധനയ്ക്ക് ആനുപാതികമായി ഫിക്സഡ് റേറ്റ് ഫീസും ഉയരും. നിരക്ക് വര്‍ധിപ്പിക്കാത്ത നടപടി സിസ്റ്റത്തെ സ്തംഭിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

1996-ന് ശേഷം ഇംഗ്ലണ്ടിലും, വെയില്‍സിലും അഭയാര്‍ത്ഥി വര്‍ക്ക് ഫീസില്‍ മാറ്റം വന്നിട്ടില്ല. 52 പൗണ്ടില്‍ കുടുങ്ങി കിടക്കുകയാണ് മണിക്കൂര്‍ ചാര്‍ജ്ജ്. ഇത് മാറ്റാന്‍ നടപടി സ്വീകരിച്ചതോടെ ലണ്ടനില്‍ 69 പൗണ്ടിലേക്കും, ലണ്ടന് പുറത്ത് 65 പൗണ്ടിലേക്കും ഫീസ് ഉയര്‍ത്താനാണ് വഴിയൊരുങ്ങുന്നത്. ഹൗസിംഗ്, ഡെബ്റ്റ്, അസൈലം, ഇമിഗ്രേഷന്‍ ജോലികള്‍ക്കാണ് ഈ നിരക്ക്.

എന്നാല്‍ വര്‍ധന 29 ശതമാനമെങ്കിലും വേണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 1996 മുതല്‍ ഇമിഗ്രേഷന്‍, അസൈലം വര്‍ക്ക് ഫീസ് യഥാര്‍ത്ഥ തോതില്‍ പകുതിയോളം കുറഞ്ഞിട്ടുണ്ട്. നിലവില്‍ പ്രാഥമിക ക്ലെയിമുകളില്‍ അഭിഭാഷകര്‍ക്ക് ഫിക്സഡ് റേറ്റില്‍ 413 പൗണ്ട് ലഭിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window