ലോകപ്രശസ്തമായ യൂണിവേഴ്‌സല്‍ കമ്പനി യുകെയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെഡ് ഫോര്‍ഡില്‍ പുതുതായൊരു തീം പാര്‍ക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 476 ഏക്കര്‍ വിസ്തൃതിയുള്ള ഈ സമുച്ചയത്തിന് ആദ്യ വര്‍ഷം തന്നെ 8.5 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്ന് പറയപ്പെടുന്നു. തീം പാര്‍ക്കില്‍ 500 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിക്കായി യൂണിവേഴ്സല്‍ ഇതിനകം 476 ഏക്കര്‍ വാങ്ങിയിട്ടുണ്ട്.
മിനിയന്‍സ് ആന്‍ഡ് വിക്കഡ് ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മ്മിച്ച യൂണിവേഴ്‌സലിന് യുഎസിലെ ഒര്‍ലാന്‍ഡോയിലും ലോസ് ഏഞ്ചല്‍സിലും ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലും തീം പാര്‍ക്കുകളുണ്ട്.
കീര്‍ സ്റ്റാര്‍മര്‍, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്, കോംകാസ്റ്റ് കോര്‍പ്പറേഷന്റെ പ്രസിഡന്റ് മൈക്കല്‍ കവാനി, ബെഡ്ഫോര്‍ഡ് ബറോ കൗണ്‍സില്‍ ലോറ ചര്‍ച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ്, യൂണിവേഴ്സല്‍ ഡെസ്റ്റിനേഷന്‍സ് ആന്‍ഡ് എക്സ്പീരിയന്‍സ് ചെയര്‍മാനും സിഇഒ മാര്‍ക്ക് വുഡ്ബറി എന്നിവരും പ്രഖ്യാപന സമയത്ത് സന്നിഹിതരായിരുന്നു. |