Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
UK Special
  Add your Comment comment
ആയുധ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ
reporter

ലണ്ടന്‍: വിപുലമായ പുനഃസജ്ജീകരണ തന്ത്രത്തിന്റെ ഭാഗമായി പുതിയ ആയുധ ഫാക്ടറികളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി. തിങ്കളാഴ്ച സര്‍ക്കാരിന്റെ സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. കുറഞ്ഞത് ആറ് പുതിയ യുദ്ധോപകരണ, സ്‌ഫോടകവസ്തു ഫാക്ടറികളുടെ നിര്‍മ്മാണവും ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന 7,000-ത്തിലധികം ദീര്‍ഘദൂര ആയുധങ്ങളുടെ സംഭരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 2034 ആകുമ്പോഴേക്കും പ്രതിരോധ ചെലവ് ജിഡിപിയുടെ 3% ആയി ഉയര്‍ത്തുമെന്നും ഹീലി എടുത്ത് പറഞ്ഞു. നമ്മുടെ എതിരാളികളെ മികച്ച രീതിയില്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ സംഘര്‍ഷം പാശ്ചാത്യ ആയുധ ഉല്‍പാദനത്തിലെ ഗണ്യമായ കുറവുകള്‍ എടുത്തുകാണിക്കുന്നുണ്ട്.

ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, ആയുധശേഖരം തീര്‍ന്നുപോകുന്നതിനെക്കുറിച്ച് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മാസങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. പുതിയ യുദ്ധോപകരണ ഫാക്ടറികളിലെ നിക്ഷേപത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, പക്ഷേ അവ എപ്പോള്‍ തയ്യാറാകുമെന്ന് വ്യക്തമല്ലെന്നും, ഈ ഓര്‍ഡറുകള്‍ മാസങ്ങള്‍ക്ക് മുമ്പേ നല്‍കേണ്ടതായിരുന്നു എന്നും കണ്‍സര്‍വേറ്റീവ് ഷാഡോ പ്രതിരോധ സെക്രട്ടറി ജെയിംസ് കാര്‍ട്ട്‌ലിഡ്ജ് പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക, യുക്രെയ്‌നുള്ള സഹായം വീണ്ടും കുറച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയില്‍, യൂറോപ്പിലെ നാറ്റോ അംഗങ്ങള്‍ യുക്രെയ്‌ന് സൈനിക പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ യുക്രെയ്നിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുകെ. അതേസമയം, വിദേശ സൈനിക സഹായം സംഘര്‍ഷം കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്നും അതിന്റെ അന്തിമഫലത്തില്‍ മാറ്റം വരുത്തില്ലെന്നും റഷ്യ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാകുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌ന് പിന്തുണയും, അയുധവും വാ?ഗ്ദാനം ചെയ്യുന്നു. ഇത് സംഘര്‍ഷം വര്‍ധിപ്പിക്കുകയൊള്ളുവെന്നും റഷ്യ പറഞ്ഞിട്ടുണ്ട്.

 
Other News in this category

 
 




 
Close Window