Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1456 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 06th Jul 2026
 
 
UK Special
  Add your Comment comment
ഹാരിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മേഗനും മക്കളുമില്ല; സുരക്ഷാ ക്രമീകരണത്തില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: അടുത്ത ആഴ്ച നടക്കുന്ന ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ഹാരി രാജകുമാരനൊപ്പം ഭാര്യ മേഗന്‍ മാര്‍ക്കിളും മക്കളായ ആര്‍ച്ചിയും ലിലിബെറ്റും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മേഗനും കുട്ടികളും ലണ്ടന്‍ യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. ബര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന 'ഇന്‍വിക്ടസ് ഗെയിംസ്' അനുബന്ധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഹാരി അഞ്ചുദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം നടത്തുന്നത്. ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ അദ്ദേഹം ഒറ്റയ്ക്കായിരിക്കും പങ്കെടുക്കുക. എന്നാല്‍ പിന്നീട് പരിപാടികള്‍ രാജ്യത്തിന്റെ മധ്യഭാഗങ്ങളിലേക്ക് മാറുമ്പോള്‍ മേഗനും കുട്ടികളും ഹാരിക്കൊപ്പം ചേരാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സന്ദര്‍ശനത്തിനിടെ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതികളിലൊന്നില്‍ താമസിക്കാനുള്ള ക്ഷണം ഹാരിയും മേഗനും നേരത്തെ സ്വീകരിച്ചിരുന്നതായാണ് വിവരം. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ അനുകൂലമായ മാറ്റമുണ്ടാകാത്തത് യാത്രാ പദ്ധതിയെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഭാര്യയെയും മക്കളെയും മതിയായ സുരക്ഷ ഉറപ്പാക്കാതെ ബ്രിട്ടനിലേക്ക് കൊണ്ടുവരില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജകുടുംബാംഗങ്ങള്‍ക്കും മറ്റ് പ്രമുഖര്‍ക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തീരുമാനിക്കുന്ന സമിതിയുടെ നിലപാടാണ് വിഷയത്തില്‍ തര്‍ക്കത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹാരിയും മേഗനും അവസാനമായി ഒരുമിച്ച് ബ്രിട്ടനിലെത്തിയത് 2022ല്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു. അതിനുശേഷം ഹാരി പലതവണ ബ്രിട്ടന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും എല്ലാ യാത്രകളും ഒറ്റയ്ക്കായിരുന്നു.

 
Other News in this category

 
 




 
Close Window