Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
UK Special
  Add your Comment comment
നാലു വര്‍ഷത്തെ യുകെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക്; യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
reporter

ലണ്ടന്‍: യുകെയില്‍ നാലു വര്‍ഷത്തോളം പ്രവാസജീവിതം നയിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി പുതിയ ജോലിയില്‍ പ്രവേശിച്ച യുവതിയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. അര്‍ഷിയ മഹാജന്‍ എന്ന യുവതിയാണ് യുകെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ എക്‌സിലൂടെ പങ്കുവെച്ചത്. വിദേശത്ത് സ്ഥിരതാമസമാക്കുക എന്നത് ഒരിക്കലും തന്റെ വലിയ സ്വപ്നമായിരുന്നില്ലെന്നും, എന്നാല്‍ യുകെയില്‍ ജീവിക്കാനുള്ള അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും അര്‍ഷിയ പറയുന്നു. പുതിയൊരു രാജ്യത്ത് ജീവിതം പടുത്തുയര്‍ത്താനും വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളെ പരിചയപ്പെടാനും കൂടുതല്‍ സ്വതന്ത്രയാകാനും പ്രൊഫഷണലായി വളരാനും യുകെയിലെ ജീവിതം സഹായിച്ചു. എന്നാല്‍ കാലക്രമേണ വിദേശജീവിതം ആസ്വദിക്കുന്നതിനെക്കാള്‍ വലിയൊരു മാനസികഭാരമായി മാറിയെന്നും അവര്‍ കുറിച്ചു. അവസാന എട്ട് മാസത്തോളം വിസ നടപടികള്‍, വാടക സംബന്ധമായ പ്രശ്‌നങ്ങള്‍, കുടിയേറ്റ നിയമങ്ങളിലെ അനിശ്ചിതത്വം, അടുത്ത സുഹൃത്തുക്കള്‍ രാജ്യം വിട്ടുപോയാല്‍ എന്തുചെയ്യുമെന്ന ആശങ്ക തുടങ്ങിയവയായിരുന്നു തന്നെ അലട്ടിയിരുന്നതെന്ന് അര്‍ഷിയ വ്യക്തമാക്കി.

മാസശമ്പളം ലഭിക്കുന്നതനുസരിച്ച് മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കി. സ്വയം നിലനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പല ഘട്ടങ്ങളിലും കുടുംബത്തിന്റെ സാമ്പത്തിക സഹായം തേടേണ്ടിവന്നതും മാനസികമായി ബാധിച്ചുവെന്ന് അവര്‍ പറഞ്ഞു. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തന്നെ ഭൂരിഭാഗം ഊര്‍ജവും ചെലവാകുകയാണെന്ന് ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞുവെന്നും അര്‍ഷിയ കുറിച്ചു. ഇത്തരം സാഹചര്യത്തിലാണ് വിദേശജീവിതം തുടരുന്നത് തനിക്ക് ശരിക്കും അര്‍ത്ഥവത്താണോ എന്ന ചോദ്യം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് സാമ്പത്തിക, സാമൂഹിക, മാനസിക ഘടകങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് അര്‍ഷിയ വ്യക്തമാക്കി. യുകെയിലെ നാലുവര്‍ഷത്തെ ജീവിതത്തെ ഒരു പരാജയമായി കാണുന്നില്ലെന്നും, ആ അധ്യായത്തില്‍ നിന്ന് ലഭിക്കേണ്ട അനുഭവങ്ങളും പാഠങ്ങളും തനിക്ക് ലഭിച്ചുകഴിഞ്ഞതിനാലാണ് മടങ്ങാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. എല്ലാ നല്ല തീരുമാനങ്ങളും ഉടന്‍ തന്നെ വലിയ സന്തോഷം നല്‍കണമെന്നില്ലെന്നും അര്‍ഷിയ ചൂണ്ടിക്കാട്ടി. വിദേശജീവിതത്തിലെ ഏകാന്തത, സാമ്പത്തിക സമ്മര്‍ദ്ദം, വിസ സംബന്ധമായ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ തുറന്ന സംഭാഷണങ്ങള്‍ ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അര്‍ഷിയയുടെ കുറിപ്പിന് പിന്നാലെ നിരവധി പ്രവാസികളും സമാന അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രതികരണങ്ങളുമായി രംഗത്തെത്തി.

 
Other News in this category

 
 




 
Close Window