Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
വായ്പാ തട്ടിപ്പ് കേസ്; നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്
reporter

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2018 ഓഗസ്റ്റില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യയുടെ അപേക്ഷയ്ക്ക് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് കോടതി നടപടികള്‍ വേഗത്തിലായത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ വരും ദിവസങ്ങളില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് നടന്നാല്‍ ഇന്ത്യയുടെ കൈമാറ്റ അപേക്ഷ സംബന്ധിച്ച കോടതി നടപടികള്‍ ആരംഭിക്കും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടാല്‍ അതനുസരിച്ച് ബ്രിട്ടീഷ് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം നീരവ് മോദിക്കുണ്ട്.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ഏകദേശം 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രധാന പ്രതികളാണ് നീരവ് മോദിയും അമ്മാവനും വ്യവസായിയുമായ മെഹുല്‍ ചോക്‌സിയും. ഇരുവരും ഇന്ത്യ വിട്ടതിന് പിന്നാലെയാണ് കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കിയത്. അതേസമയം, ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ''ഒന്നും പറയാനില്ല'' എന്നായിരുന്നു നീരവിന്റെ പ്രതികരണം. ലണ്ടനിലെ സോഹോ മേഖലയില്‍ നീരവ് മോദി പുതിയ വജ്രവ്യാപാരം ആരംഭിച്ചതായും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നേരിടുന്നതിനിടെ ലണ്ടനില്‍ അദ്ദേഹം സ്വതന്ത്രമായി കഴിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window