Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ശൈത്യം ശക്തം; ഫ്‌ലൂ-വിന്റര്‍ വൈറസ് കേസുകള്‍ ഉയരുന്നു
reporter

ലണ്ടന്‍: കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ ബ്രിട്ടനില്‍ ശൈത്യം ശക്തമാകുന്നതിനിടെ ഫ്‌ലൂവിന്റെയും മറ്റ് വിന്റര്‍ വൈറസുകളുടെയും കേസുകള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് നേരിട്ട ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 2940 ബെഡുകളിലേറെയും ഫ്‌ലൂ രോഗികളാണ് കൈവശപ്പെടുത്തിയിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ ആഴ്ചയേക്കാള്‍ ഒന്‍പത് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിന്റര്‍ വൊമിറ്റിംഗ് വൈറസായ നോറോവൈറസ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

മുന്‍ ആഴ്ചയേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്നതോടെ ശൈത്യകാല വൈറസുകള്‍ വീണ്ടും തലപൊക്കുന്നതായി ആശങ്ക ഉയരുന്നു. രോഗികളെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പരിപാലിക്കുന്ന എന്‍എച്ച്എസ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇടവേളയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ടാഴ്ച കേസുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചുവരവ്. ഫ്‌ലൂ കേസുകള്‍ താഴുന്നുവെന്ന പ്രതീക്ഷ ഉയര്‍ന്ന ശേഷമാണ് ശൈത്യകാലം രോഗികളുടെ എണ്ണം കൂട്ടുന്നത്. ''എന്‍എച്ച്എസിന്റെ വിന്റര്‍ ദുരിതം അവസാനിച്ചിട്ടില്ല. കൊടും തണുപ്പില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ ശ്വാസകോശ പ്രശ്നങ്ങളുമായി എ&ഇയിലേക്ക് എത്തുമെന്നാണ് ഉറപ്പാകുന്നത്,'' എന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. മേഘനാ പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കി

 
Other News in this category

 
 




 
Close Window