Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
UK Special
  Add your Comment comment
അജ്മീറില്‍ പലസ്തീന്‍ പിന്തുണ സ്റ്റിക്കര്‍; ബ്രിട്ടിഷ് ദമ്പതികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദേശം
reporter

രാജസ്ഥാനിലെ അജ്മീറിലെ പൊതുസ്ഥലങ്ങളില്‍ പലസ്തീനെ പിന്തുണച്ച് സ്റ്റിക്കര്‍ പതിച്ചതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ദമ്പതികള്‍ക്ക് രാജ്യം വിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ലൂയിസ് ഗബ്രിയേല്‍ ഡിയും കാമുകി അനുഷി എമ്മ ക്രിസ്റ്റിന്‍യുമാണ് രാജ്യം വിടാന്‍ നിര്‍ദേശം ലഭിച്ചവര്‍.

ജനുവരി 21-ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് (സിഐഡി/ഐബി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജില്ലാ പൊലീസ്, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് മീണയുടെ നേതൃത്വത്തിലുള്ള സംഘം ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ടൂറിസ്റ്റ് വീസയില്‍ ആയിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് വീസ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ജില്ലാ പൊലീസിന്റെ സഹായത്തോടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്തു. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം നടപടിയെടുത്ത്, ഇരുവരുടെയും വീസ റദ്ദാക്കി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് 'ലീവ് ഇന്ത്യ നോട്ടീസ്' പുറപ്പെടുവിച്ചു.

ടൂറിസ്റ്റ് വീസയില്‍ ഇന്ത്യയില്‍ രാഷ്ട്രീയമോ പ്രതിഷേധമോ പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ വിദേശ പൗരന്മാര്‍ക്ക് തടങ്കല്‍പ്പാടില്‍ ആകാനും നാടുകടത്തല്‍ നടപടികള്‍ക്ക് വിധേയരാകാനും സാധ്യതയുണ്ട്. ഭാവിയില്‍ ഇന്ത്യയിലേക്ക് പ്രവേശനം തടയുന്ന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് സൂചന.

അതേസമയം, ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ അറിയിച്ചു പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയില്‍ ഭൗമരാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും പ്രതിരോധം, സാങ്കേതികവിദ്യ, സുരക്ഷ, വ്യാപാരം, നൂതനാശയങ്ങള്‍ എന്നിവയില്‍ ഇന്ത്യ-ഇസ്രയേല്‍ സഹകരണം ശക്തിപ്പെടുമെന്നാണ് സൂചന

 
Other News in this category

 
 




 
Close Window