അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുകയും പ്രത്യാക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളെ യുദ്ധം ബാധിച്ചു തുടങ്ങി. വിലക്കയറ്റം വന്‍തോതില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു.
ഷിപ്പിംഗ് ചാര്‍ജും ഇന്ധനവില വര്‍ധനയും യാത്രാ പ്രതിസന്ധിയും ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ കാരണമാകുന്നു. സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരം ആഫ്രിക്കയിലെ ഗുഡ്ഹോപ് മുനമ്പ് വഴി 6000 കിലോമീറ്റര്‍ അധിക യാത്ര ചെയ്താണ് വിതരണക്കാര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഇതോടെ ഗതാഗത നിരക്ക് കൂടുകയും, സാധനങ്ങള്‍ എത്തിക്കാന്‍ രണ്ടാഴ്ച വരെ കാലതാമസം നേരിടുകയും ചെയ്യുന്നു.
ചെലവ് കൂടുന്നതോടെ ഭക്ഷ്യവിലയും ഉയരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചരക്കുകള്‍ കൂട്ടി വാങ്ങി സംഭരിക്കുന്നതിനാല്‍ യുദ്ധം അവസാനിച്ചാലും വിലക്കയറ്റം കുറച്ചുകാലം കൂടി തുടര്‍ന്നേക്കും.
കടുത്ത ആശങ്കയിലാണ് ലോക രാജ്യങ്ങള്‍