Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൗരത്വ പരീക്ഷ ഓണ്‍ലൈനാക്കാന്‍ പദ്ധതി; ക്രമക്കേടുകള്‍ വര്‍ധിക്കുമെന്ന് വിമര്‍ശനം
reporter

ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വം നേടുന്നതിനുള്ള പ്രധാന യോഗ്യതാ പരീക്ഷയായ 'ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റ്' ഓണ്‍ലൈനിലേക്ക് മാറ്റാന്‍ ഹോം ഓഫീസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നതിനു പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതാണ് നിര്‍ദിഷ്ട മാറ്റം. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 110 മില്യണ്‍ പൗണ്ട് ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മൂല്യങ്ങള്‍, നിയമം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെ അറിവ് പരിശോധിക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്.

നിലവില്‍ രാജ്യത്തെ 30 പരീക്ഷാകേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തുന്നത്. പാസ്പോര്‍ട്ട്, ഇ-വിസ തുടങ്ങിയ രേഖകള്‍ ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ പരിശോധനകള്‍ക്കു ശേഷമാണ് അപേക്ഷകരെ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത്. പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അവസരമൊരുക്കുന്നത് കോപ്പിയടിയും മറ്റു ക്രമക്കേടുകളും വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശകരുടെ ആശങ്ക. പരീക്ഷാകേന്ദ്രങ്ങളിലെ മേല്‍നോട്ടത്തിനു പകരം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമ്പോള്‍ വിശ്വാസ്യത എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഷാഡോ ഹോം ഓഫീസ് മന്ത്രി ബ്ലേക്ക് സ്റ്റീഫന്‍സണ്‍ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ജിസിഎസ്ഇയും ഡ്രൈവിങ് തിയറി പരീക്ഷയും വീട്ടിലിരുന്ന് ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പൗരത്വവുമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് ഇത്തരമൊരു ഇളവ് നല്‍കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. വീട്ടിലിരുന്നുള്ള പരീക്ഷയില്‍ അനധികൃത സഹായം തേടുന്നത് എളുപ്പമാകുമെന്നും പൗരത്വ നടപടികളില്‍ തട്ടിപ്പിന് അവസരമൊരുക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും സ്റ്റീഫന്‍സണ്‍ ആരോപിച്ചു.

 
Other News in this category

 
 




 
Close Window