|
വടകര എംഡിഎംഎ കേസില്‍ പ്രതിയായ അധ്യാപിക കീര്‍ത്തനയെ കുത്തി പരിക്കേല്‍പ്പിച്ചു. കീര്‍ത്തനയുടെ പങ്കാളി വിനീഷാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപത്ത് വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് വിനീഷ് കീര്‍ത്തനയെ മാരകായുധം ആയുധം ഉപയോ?ഗിച്ച് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി വിനീഷിനെ പൊലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |