മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഗല്ലി ക്രിക്കറ്റ് കളിച്ച് വില്യം രാജകുമാരനും കെയ്റ്റ് മിഡില്ടനും. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റില്‍ കുട്ടികള്‍ക്കൊപ്പമാണ് ബ്രിട്ടിഷ് രാജദമ്പതികള്‍ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്ന എര്‍ത്ത്ഷോട്ട് പ്രൈസ് പുരസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇന്ത്യ വീണ്ടും സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം രാജദമ്പതികള്‍ സമൂഹമാധ്യമക്കുറിപ്പിലൂടെ അറിയിച്ചു. ക്രിക്കറ്റ് കളിക്ക് ശേഷം സച്ചിനും വില്യമും കെയ്റ്റും സമീപത്ത് പ്രത്യേകം ഒരുക്കിയ ചായക്കടയിലെത്തി. മണ്‍പാത്രമായ കുല്ഹദില് വിളമ്പിയ ചായയും മൂവരും ആസ്വദിച്ചു. ക്രിക്കറ്റും ചായസല്‍ക്കാരവും ഉള്‍പ്പെട്ട സൗഹൃദനിമിഷങ്ങള്‍ ഇന്ത്യാസന്ദര്ശനത്തിലെ ശ്രദ്ധേയമായ കാഴ്ചകളായി.