Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 16th Nov 2026
 
 
UK Special
  Add your Comment comment
ടൈപ്പ് 1 പ്രമേഹത്തിന്റെ പുരോഗതി വൈകിപ്പിക്കുന്ന ചികിത്സ; ബ്രിട്ടനില്‍ ആദ്യ എന്‍എച്ച്എസ് ഡോസ് നല്‍കി
reporter

ബിര്‍മിംഗ്ഹാം: ടൈപ്പ് 1 പ്രമേഹത്തിന്റെ പുരോഗതി വൈകിപ്പിക്കാന്‍ സഹായിക്കുന്ന ടെപ്ലിസുമാബ് മരുന്നിന്റെ ആദ്യ എന്‍എച്ച്എസ് ഡോസ് ബ്രിട്ടനില്‍ രോഗിക്ക് നല്‍കി. ഷ്രോപ്‌ഷെയര്‍ സ്വദേശിനിയായ 42കാരി അനെറ്റ് ക്വില്‍റ്ററാണ് ബിര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ ഈ ആഴ്ച ചികിത്സ സ്വീകരിച്ചത്. പ്രാരംഭഘട്ടത്തിലുള്ള ടൈപ്പ് 1 പ്രമേഹം കൂടുതല്‍ മുന്നേറുന്നത് വൈകിപ്പിക്കുകയാണ് ചികിത്സയുടെ ലക്ഷ്യം. ഇതിലൂടെ രോഗികള്‍ക്ക് ഇന്‍സുലിന്‍ ചികിത്സ ആരംഭിക്കേണ്ടിവരുന്നതിന് മുമ്പ് കൂടുതല്‍ സമയം ലഭിച്ചേക്കും. രോഗം പൂര്‍ണമായി തടയുന്നതിനുള്ള ചികിത്സയല്ല ഇത്.

ഈ വര്‍ഷം വേനല്‍ക്കാലത്താണ് അനെറ്റിന് സ്റ്റേജ് 2 ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ സ്‌ക്രീനിങ്ങിനും വിശദമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് ടെപ്ലിസുമാബ് ചികിത്സയ്ക്ക് അര്‍ഹയായി തിരഞ്ഞെടുത്തത്. മൂന്ന് കുട്ടികളുടെ അമ്മയും ജനറല്‍ പ്രാക്ടീഷണറുമായ അനെറ്റ്, രോഗനിര്‍ണയം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞു. എന്നാല്‍ രോഗം നേരത്തേ കണ്ടെത്തിയതിലൂടെ പുതിയ ചികിത്സ സ്വീകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window