പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഇന്ത്യയില്‍. പുനരുപയോഗ ഊര്‍ജമേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെയും പരിസ്ഥിതി വെല്ലുവിളികള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുള്ള പ്രാദേശിക സംഘടനകളുടെ ശ്രമങ്ങളെ വെയില്‍സ് രാജകുമാരന്‍ വില്യം പ്രശംസിച്ചു. മുംബൈയില്‍ തിങ്കളാഴ്ച നടന്ന എര്‍ത്ത്ഷോട്ട് പ്രൈസ് 2026 ഇംപാക്ട് അസംബ്ലിയില്‍ അദ്ദേഹം പങ്കെടുത്തു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഇടയില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം വികസ്വര രാജ്യങ്ങള്‍ക്കുണ്ടെന്ന ധാരണ ഇന്ത്യയുടെ അനുഭവം തിരുത്തുന്നതാണെന്ന് വില്യം പറഞ്ഞു. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരോര്‍ജ മേഖലയില്‍ ഇന്ത്യ കൈവരിച്ച പുരോഗതി, ഫോസില്‍ ഇതര ഊര്‍ജ സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ലക്ഷ്യങ്ങള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ഇന്ത്യന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും വില്യം എടുത്തുപറഞ്ഞു.