Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 16th Nov 2026
 
 
UK Special
  Add your Comment comment
മൈക്രോസോഫ്ട് കുറച്ചു നേരം നിലച്ചപ്പോള്‍ യുകെയുടെ ആരോഗ്യ മേഖലയും നിശ്ചലമായി: കംപ്യൂട്ടറുകള്‍ സ്തംഭിച്ച് ആശുപത്രികള്‍
Text By: UK Malayalam Pathram
മൈക്രോസോഫ്റ്റ് പണിമുടക്കിയതോടെ യുകെയിലെ സുപ്രധാന സേവനങ്ങള്‍ക്ക് തടസം. ആശുപത്രി ജീവനക്കാര്‍ പേപ്പര്‍ രേഖകളിലേക്ക് മടങ്ങിപ്പോകേണ്ട ഗതികേടിലേക്കാണ് ടെക് കമ്പനി തള്ളിവിട്ടത്. ഏതാനും കമ്പനികളെ മാത്രം ആശ്രയിച്ച് സേവനങ്ങള്‍ നല്‍കുന്നതിന്റെ പ്രത്യാഘാതമാണ് ഇതിലൂടെ പുറത്തുവരുന്നത്.

മൈക്രോസോഫ്റ്റ് പ്രതിസന്ധി ഒരു ദിവസം പിന്നിട്ടപ്പോള്‍ രാജ്യത്തെ പല മേഖലകളും 1990-കളിലേക്ക് മടങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. കോടതി ജീവനക്കാര്‍ ഫാക്സ് മെഷീനുകള്‍ തപ്പിയെടുക്കുകയും, റെയില്‍ യാത്രക്കാരുടെ ഡിജിറ്റല്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് വന്നു.

മൈക്രോസോഫ്റ്റ് 365 സ്യൂട്ടിന്റെ ഉത്പന്നങ്ങള്‍ പണിമുടക്കിയതോടെയാണ് ആഗോള തലത്തില്‍ ആശുപത്രികള്‍ മുതല്‍ ബിസിനസ്സുകള്‍ വരെ അവതാളത്തിലായത്. ബ്രിട്ടനിലെ നൂറുകണക്കിന് ആശുപത്രികള്‍, ജിപി സര്‍ജറികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിവയെ പ്രശ്നം ബാധിച്ചു. എന്‍എച്ച്എസ് അപ്പോയിന്റ്മെന്റ് സമയം സ്ഥിരീകരിക്കാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍, പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ കാലതാമസം നേരിടുമെന്ന് ഫാര്‍മസിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.
 
Other News in this category

 
 




 
Close Window