Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
വല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകളും ഗീവര്‍ഗീസ് സഹദായുടെ തിരുനാളും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും അതോടൊപ്പം വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാളും ഉണ്ടായിരിക്കുന്നതാണ് .
മെയ് മാസം പരി. അമ്മയുടെ പ്രത്യേക വണക്കത്തിനുള്ള മാസമായി തിരുസഭ നല്‍കിയിരിക്കുന്നു. അതിനുള്ള ഒരുക്കമായി ഈ മരിയന്‍ ദിനത്തില്‍ പ്രാര്‍ത്ഥിക്കാം. പരി. അമ്മയുടെ പ്രത്യേകമായ മാദ്ധ്യസ്ഥം തേടിക്കൊണ്ട് വി.കുര്‍ബ്ബാനയില്‍ ഈശോയുടെ സജ്ജീവ സാന്നിധ്യത്തെ നേരിട്ട് അനുഭവിക്കാം.
ക്രി.വ. മൂന്നാം നൂറ്റാണ്ടില്‍ (275/281 - 23 ഏപ്രില്‍ 303) ജീവിച്ചിരുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവര്‍ഗീസ് (Saint George). ക്രിസ്തീയസഭാ പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായില്‍ നിന്നുള്ള ഒരു റോമന്‍ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. മരണദിനമായി കരുതപ്പെടുന്ന ഏപ്രില്‍ 23നാണ് ഗീവര്‍ഗീസിന്റെ തിരുനാള്‍ തിരുസഭ ആഘോഷി ക്കുന്നത്.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window