Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വാല്‍ത്തംസ്‌റ്റോയില്‍ വണക്ക മാസത്തിലെ ആദ്യ മരിയന്‍ ദിനം ആചരിക്കുന്നു
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

മെയ് മാസം പരി. അമ്മയുടെ പ്രത്യേക വണക്കത്തിനുള്ള മാസമായി തിരുസ്സഭ നല്‍കിയിരിക്കുന്നു .അതിനാല്‍ പരി. അമ്മയ്ക്ക് സ്‌നേഹ ബഹുമാനങ്ങങ്ങള്‍ നല്‍കിക്കൊണ്ട് ഈ മാസം മുഴുവല്‍ അമ്മയുടെ പ്രത്യേകമായ മാദ്ധ്യസ്ഥം തേടിക്കൊണ്ട് വി.കുര്‍ബ്ബാനയില്‍ ഈശോയുടെ സജ്ജീവ സാന്നിധ്യത്തെ നേരിട്ട് അനുഭവിക്കാം.
വിവിധങ്ങളായ പ്രാര്‍ത്ഥനാ നിയോഗങ്ങളൂമായി ആഴ്ചതോറുമുള്ള മരിയന്‍ ദിന ശുശ്രൂഷകളില്‍ ധാരാളം ആളുകള്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബാന തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.
പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net, Facebook: marianday facebook
 
Other News in this category

 
 




 
Close Window