Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
വല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രുഷ
ജോസ്‌ ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച ) മരിയന്‍ ദിന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
മെയ് മാസം പരി. അമ്മയുടെ പ്രത്യേക വണക്കത്തിനുള്ള മാസമായി തിരുസ്സഭ നല്‍കിയിരിക്കുന്നു. അതിനാല്‍ പരി. അമ്മയ്ക്ക് സ്‌നേഹ ബഹുമാനങ്ങങ്ങള്‍ നല്‍കിക്കൊണ്ട് ഈ മാസം മുഴുവല്‍ അമ്മയുടെ പ്രത്യേകമായ മാദ്ധ്യസ്ഥം തേടിക്കൊണ്ട് വി.കുര്‍ബാനയില്‍ ഈശോയുടെ സജ്ജീവ സാന്നിധ്യത്തെ നേരിട്ട് അനുഭവിക്കാം.
വൈകിട്ട് 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥന .
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU
ഈ തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net., Facebook :-marianday facebook
 
Other News in this category

 
 




 
Close Window