Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വാല്‍തംസ്റ്റോയില്‍ മരിയന്‍ഡേ ശുശ്രൂഷകളും ഫാത്തിമ ഡേയും വണക്കമാസ സമാപന ദിനവും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മെയ് 31 ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷകളും എണ്ണ നേര്‍ച്ചയും അതോടൊപ്പം മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വര്‍ഷം തിരുസ്സഭ ആചരിക്കുന്നതില്‍ പങ്കുചേരുന്നു കൂടാതെ മാതാവിന്റെ വണക്കമാസ സമാപന ദിനവും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

ഈ സുദിനത്തില്‍ പരി. അമ്മയുടെ തിരുസ്വരൂപങ്ങള്‍ ഓരോ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരുകയും പരി. അമ്മയുടെ തിരുസ്വരൂപവും കത്തിച്ച മെഴുകുതിരികളും കൈകളില്‍ ഏന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. കഴിയുന്ന എല്ലാവരും അമ്മയുടെ തിരുസ്വരൂപവുമായി വരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു

വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7 ന് ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

ഈ തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക്ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net., Facebook :-marianday facebook
 
Other News in this category

 
 




 
Close Window