Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
വാള്‍സാല്‍ കൂടാരയോഗം മാര്‍ കുന്നശ്ശേരി അനുസ്മരണം നടത്തി
ജോഷി പുലിക്കൂട്ടില്‍
വാള്‍സാല്‍ ക്നാനായ കൂടാരയോഗം മാര്‍ കുന്നശ്ശേരി പിതാവിന്റെ അനുസ്മരണം യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ ജൂണ്‍ 17ന് വൈകുന്നേരം നടത്തി. ക്നാനായ സമുദായ വളര്‍ച്ചയില്‍ നെടുംതൂണായി നിന്ന കുന്നശ്ശേരി പിതാവിന്റെ വേര്‍പാടില്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെ ദു:ഖത്തില്‍ വാള്‍സാല്‍ ക്നാനായ കൂടാരയോഗം അനുശോചനം അറിയിച്ചു.

പിതാവിന്റെ നിത്യശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന അനുശോചന സമ്മേളനത്തില്‍ കൂടാരയോഗത്തെ പ്രതിനിധികരിച്ച് അഭിലാഷ് മൈലപ്പറമ്പിലും കടുത്തുരുത്തി ഫൊറോനയെ പ്രതിനിധീകരിച്ച് സന്തോഷ് മoത്തി മ്യാലിലും യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴിയും വലിയ പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
കോട്ടയം അതിരൂപതയുടെ ചരിത്രത്തില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വലിയ പിതാവെന്നും എല്ലാവരെയും ഒരു പോലെ കാണുവാന്‍ കഴിഞ്ഞ വലിയ ഇടയാനായിരുന്നു കുന്നശ്ശേരി പിതാവെന്നും അഭിലാഷ് മൈലപ്പറമ്പില്‍ അനുസ്മരിച്ചപ്പോള്‍ കടുത്തുരുത്തിക്കാര്‍ക്ക് തങ്ങളുടെ സ്വന്തം അപ്പച്ചനെയാണ് ഈ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സന്തോഷ് മഠത്തിമാലില്‍ ഓര്‍മപ്പെടുത്തി.

യുകെകെസിഎയുടെ വളര്‍ച്ചയില്‍ കുന്നശ്ശേരി പിതാവിന്റെ പങ്ക് നിസ്തുലമാണെന്നും തന്റെ അജഗണങ്ങളുടെ വിദ്യാഭ്യാസ സാമുദായിക സാംസ്കാരിക വളര്‍ച്ച മുന്നില്‍ കണ്ട് പിതാവ് നടത്തിയ നീക്കങ്ങളാണ് ഇന്ന് ക്നാനായ സമുദായത്തിന് ഉണ്ടായിട്ടുള്ള വളര്‍ച്ചയുടെ കാരണമെന്ന് ബിജു മടക്കകുഴി അനുസ്മരിച്ചു. പിതാവിന്റെ മൃതസംസ്കാര ശുശ്രൂഷയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അതേ ദിവസം തന്നെ അനുേശാചന യോഗം നടത്താന്‍ സാധിച്ചത് കുന്നശ്ശേരി പിതാവിന് തങ്ങളോടുള്ള കരുതലിന്റെ തെളിവാണ് എന്ന് ക്നാനായ മക്കള്‍ അനുസ്മരിച്ചു
 
Other News in this category

 
 




 
Close Window