Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
അനുഗ്രഹമഴയില്‍ ഡെര്‍ബി തിരുന്നാള്‍ അവിസ്മരണീയമായി
ഫാ. ബിജു കുന്നയ്ക്കാട്ട്
ആരാധനാസ്തുതികള്‍ ഭക്തിസാന്ദ്രമാക്കിയ ഡെര്‍ബി തിരുന്നാള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന തിരുന്നാള്‍ കര്‍മ്മങ്ങളില്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്ക് ചേര്‍ന്നു. ഉച്ച തിരിഞ്ഞു രണ്ട് മണിക്ക് സെന്റ്. ജോസഫ്‌സ് പള്ളി വികാരി കൊടിയുയര്‍ത്തിയതോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.


തുടര്‍ന്ന് നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ. ടോം പാട്ടശ്ശേരില്‍ നേതൃത്വം നല്‍കി. വിശ്വാസികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ബലിയര്‍പ്പണം ഏറെ ശ്രദ്ധേയമായി. ജീവിതത്തില്‍ കടന്നു വരുന്ന സഹനങ്ങളെ വി. അല്‍ഫോന്‍സാമ്മയുടെ മനോഭാവത്തോടെ സ്വീകരിക്കാനാകണമെന്നു തിരുന്നാള്‍ സന്ദേശം നല്‍കിയ റവ. ഫാ. ടോമി എടാട്ട് ഓര്‍മ്മിപ്പിച്ചു. സ്വയം ഉണ്ടാക്കുന്ന സഹനങ്ങളും മറ്റുള്ളവര്‍ നല്‍കുന്ന സഹനങ്ങളും ദൈവം നല്‍കുന്ന സഹനങ്ങളും ജീവിതത്തിലുണ്ടെന്നും ദൈവം തരുന്ന സഹനങ്ങളുടെ പ്രതിഫലമാകുന്ന മഹത്വത്തിന്റെ കിരീടവും ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നടന്ന ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസത്തിന്റെ നേര്‍ച്ചയായി. അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നെള്ളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ബോള്‍ട്ടന്‍ ബോയ്‌സ് ചെണ്ടയില്‍ തീര്‍ത്ത താളവിസ്മയം കാഴ്ചക്കാര്‍ക്ക് വിരുന്നായി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നിന്റെ സന്തോഷവും പങ്കു വച്ചാണ് തിരുന്നാള്‍ സമാപിച്ചത്.

വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 
Other News in this category

 
 




 
Close Window