Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വല്‍തംസ്‌റ്റോയിലെ മരിയന്‍ ദിന ശുശ്രൂഷ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ് . ഈ സുദിനത്തില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഇടയനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ് .

പിതാവ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെ പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിച്ച് കൊണ്ട് ജൂലൈ 16ാം തീയതി നടത്തുന്ന വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിന്റെ അവസരത്തില്‍ ഈ മരിയന്‍ ദിന ശശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത് വലിയ ഒരു അനുഗ്രഹവും പരി. അമ്മയോടുള്ള വണക്കത്തിന്റെ ആവശ്യകതയും നമ്മെ ഓര്‍മ്മിപ്പിക്കുന്നതിന് സഹായിക്കുന്നു.
ജൂലൈ 4, 5 തീയതികളില്‍ വല്‍തംസ്‌റ്റോ മാസ്സ് സെന്ററിലെ ഭവനങ്ങളില്‍ പിതാവ് സന്ദര്‍ശനം നടത്തുകയും സഭാമക്കളുമായി പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും അതിനു ശേഷം മരിയന്‍ ദിന ശുശ്രൂഷയില്‍ നമ്മെ മാതവിലൂടെ ഈശോയിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു എന്നത് ഒരു വലിയ അനുഗ്രമാണ്.
വിവിധങ്ങളായ പ്രാര്‍ത്ഥനാ നിയോഗങ്ങളൂമായി ആഴ്ചതോറുമുള്ള മരിയന്‍ ദിന ശുശ്രൂഷകളില്‍ ധാരാളം പുതിയ പുതിയ ആളുകള്‍ വരുകയും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരി. അമ്മ വഴി ഈശോയെ മഹത്വപ്പെടുത്തുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ. ചേര്‍ക്കുന്നു.
5:30 ന് ജപമാല, 6.45 ന് പിതാവിന് സ്വീകരണം. 7ന് ആഘോഷമായ വി.കുര്‍ബ്ബാന
തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ നാഥനെ തൊട്ട് ആ രാധിക്കുവാനുള്ള അവസരം.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
ബുധനാഴ്ചത്തെ വി.കുര്‍ബ്ബാന നേര്‍ന്നിരിക്കുന്നതു മനോജ് ഫിലിപ്പ്, മേജു ജേക്കബ്, മരിയ ഫിലിപ്പ് കുടുംബാംഗങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.marianday.net., Facebook :-marianday facebook
 
Other News in this category

 
 




 
Close Window