Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ശനിയാഴ്ച ദൈവ വചന ശുശ്രൂഷ ഓഗസ്റ്റ് 7 മുതല്‍ ഹണ്ടിങ്ട്ടണില്‍
തോമസ് കെ. ആന്റണി
പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു.

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ ഭാഗമായ ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് ഏഴാം തീയതി തിങ്കളാഴ്ച 10 മണി മുതല്‍ പതിനൊന്നാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹണ്ടിങ്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ ബൈബിളും, കത്തോലിക്കാ മതബോധനവും അടിസ്ഥാനമാക്കിയ മതബോധന ക്‌ളാസുകളും വര്‍ക്ക് ഷോപ്പുകളും, സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍, സ്‌കിറ്റ്, ദൈവസ്തുതി ആരാധന, കുട്ടികളുടെ അഭിരുചിക്ക് ചേര്‍ന്ന ആത്മീയ ഗാനനൃത്ത പരിശീലനവും ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്:

CLARET CENTRE

62 HIGH STREET

BUCKDON

PE195TA

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിര്‍ജീനിയ: 07809724043

ലാലി: 07956659509
 
Other News in this category

 
 




 
Close Window