Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
തോമസ് കെ ആന്റണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു.

സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച 10 മണി മുതല്‍ എട്ടാം തീയതി വെള്ളിയാഴ്ച 2 മണി വരെയുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മവരങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന, യുവജനങ്ങളുടെ ദൈവാനുഭവ സാക്ഷ്യങ്ങള്‍, പ്രഗത്ഭരായ ശുശ്രൂഷകരുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്‌ളാസുകളും വര്‍ക്ഷോപ്പുകളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sehion.org /register/

വിലാസം:

BUCKDON TOWERS

CAMBRIDGESHIRE

PE195TA
 
Other News in this category

 
 




 
Close Window