Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി
ജോബി ഇഞ്ചനാട്ടില്‍
ഗ്ലാസ്‌ഗോ മതര്‍ വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി .പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങല്‍ക്കു ആരംഭം കുറിച്ച് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില്‍ വികാരി ഫാ ചാള്‍സ് ഡോര്‍മെന്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് മാതാവിന്റെ തിരു സ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്ഭരമായ തിരുക്കര്‍മ്മങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്മ്മികത്വം വഹിച്ചു. മതര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസഫ് വെമ്പാടം തറ സഹ കാര്‍മികത്വം വഹിച്ചു.

ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യ ബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് . മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് പതിമൂന്നാം തിയതി ഉച്ചകഴിഞ്ഞു 2നു ആഘോഷമായ തിരുന്നാള്‍ കുര്ബാനക്ക് ഫാ ടോമി എടാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. തിരുന്നാള്‍ കുര്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് മതര്‍വെല്‍ രൂപത അധ്യക്ഷന്‍ റവ. ജോസഫ് ടോള്‍ നേതൃത്വം നല്കും.

ഓഗസ്റ്റ് 12 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും.

വി കുര്‍ബാനയിലും നോവേനയിലും മറ്റു തിരുക്കര്മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മതര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസഫ് വെമ്പാടം തറ അറിയിച്ചു.
 
Other News in this category

 
 




 
Close Window