Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 11ന് മരിയന്‍ ദിന ശുശ്രൂഷയും വി. അമ്മത്രേസ്യായുടെ തിരുനാളും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
നൂറുകണക്കിന് വിശ്വാസികളാണ് മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുന്നത്.


ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസ്സഭ നല്‍കിയിരിക്കുന്ന ഈ അവസരത്തില്‍ പരിശുദ്ധ അമ്മയോടും വിശുദ്ധ അമ്മത്രേസ്യയോടും ചേര്‍ന്നു ഈശോയെ മഹത്വപ്പെടുത്താം.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
5:30ന് കുമ്പസാരം, 6.30ന് പരി.ജപമാല ( ജപമാല മാസം 11ാം ദിവസം) 7ന് ആഘോഷമായ വി.കുര്‍ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യആരാധന.

പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window