Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും, വിശുദ്ധരുടെയും തിരുന്നാളും, ജപമാല മാസത്തിന്റെ സമാപന ശുശ്രുഷയും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷയും, സകല വിശുദ്ധരുടെയും തിരുന്നാളും, ജപമാല മാസത്തിന്റെ സമാപന ശുശ്രുഷയും, അതോടൊപ്പം ജപമാല ചങ്ങല രൂപീകരണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു


ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസ്സഭ നല്‍കിയിരിക്കുന്ന അവസരത്തില്‍ ഈ കഴിഞ്ഞ ഒരു മാസക്കാലമായി ഇടവകയിലെ ഓരോ ഭവനങ്ങളിലായി ഒത്തുചേര്‍ന്ന് പരിശുദ്ധ ജപമാല രാജ്ഞിയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നതിനുമായി നടത്തിയിരുന്ന ജപമാല മാസത്തിന്റെ സമാപന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാതാണ്.

നവംബര്‍ ഒന്നാം തീയതി തിരുസ്സഭ സകല വിശുദ്ധരുടെയും ദിനമായി ആചരിക്കുന്നു. തിരുസ്സഭയിലെ സകല വിശുദ്ധരെയും ഓര്‍ക്കുന്നതിനും അവരുടെ ജീവിത മാതൃകയും മാദ്ധ്യസ്ഥവും സ്വീകരിക്കുന്നതിനുള്ള അവരമായി ഈ സുദിനത്തെ വിനിയോഗിക്കാം.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം
5:30ന് കുമ്പസാരം, 6.30ന് പരി.ജപമാല ( ജപമാല മാസ സമാപന ശുശ്രൂഷ ) 7.ന് ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച,പ്രദക്ഷിണം, പരി.പരമ ദിവ്യകാരുണ്യആരാധന.

പള്ളിയുടെ വിലാസം:-
Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

കുറിപ്പ്: ജപമാല ചങ്ങല രൂപീകരണത്തിനായി കഴിയുന്ന എല്ലാവരും ജപമാല കൊണ്ടുവരേണ്ടതാണ്.
 
Other News in this category

 
 




 
Close Window