Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
reporter
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ 25 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. വിശാഖം, അനിഴം, തൃക്കേട്ട എന്നീ നാളുകളില്‍ ജനിച്ചവര്ക്കാ യി പ്രത്യേക ശനിദോഷ പരിഹാരപൂജ നടത്തപ്പെടുന്നതാണ്.
ബ്രിസ്റ്റോളില്‍ നിന്ന് വരുന്ന വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്കു മുഖ്യകാര്മിത്വം വഹിക്കുന്നതാണ്. മെഡ്‌വേ ഹിന്ദു മന്ദിറിലെ പൂജാരി പണ്ഡിറ്റ് കിരിത്കുമാര്‍ ദേവിന്റെ സാന്നിധ്യവും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ജാതിമതവര്ണ്ണവഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

അയ്യപ്പപൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 22നു മുന്പായി താഴെകൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.
Ads By Datawrkz

കൂടുതല്‍ വിവരങ്ങള്ക്ക് :
EMail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07753188671 / 07735368567 / 07906130390 / 07507766652 / 07502310024 / 07940569999
 
Other News in this category

 
 




 
Close Window