Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
പരിശുദ്ധ അമ്മ യുടെ നൊവേനയും ഡിസെമ്പർ - 3 നു സേക്രട്ട ് ഹാർട്ട് ച ർച് ഹാർഡനിൽ
ബെന്നി മേച്ചേരിമണ്ണിൽ
റെക്സം രൂപതയിലെ ഹവാർഡൻ ചർച്ചിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുർബാനയും ഡിസെമ്പർ മാസം 3 - തിയതി 4.15 നു കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു തുടർന്നു മലയാളം പാട്ടുകുർബാനയും നൊവേനയും നടത്തപ്പെടുന്നു .


ശനിയാഴ്ച 3 മണിമുതൽ നാലുമണി വരെ രൂപതയിലെ ആദ്യ കുർബാന സ്വീകരിച്ച ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി ബൈബിൾ പഠനം , വിശുദ്ധ കുർബാനയുടെ ആഴത്തിലുള്ള അറിവ് , പ്രാർത്ഥന , പ്രാർത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദർ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തിൽ ക്‌ളാസും ചർച്ചകളും നടത്തപെടുന്നതാണ് . എല്ലാമാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയിൽ എത്തിക്കണമെന്ന് ഓർമ്മ പെടുത്തുന്നു .

റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോർഡിനേറ്റർ ഫാദർ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ആഹോഷമായ പരിശുദ്ധ കുർബാനയിലും നൊവേനയിലും മറ്റു പ്രാർത്ഥനകളിലും പങ്കുചേർന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാൻ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളേയും സേകർട്ട് ഹാർട്ട് ചർച് ഹവാർഡനിലേക്കു രൂപത കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു .

ഫാദർ റോയ് കോട്ടയ്ക്ക് പുറം Sdv - 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് - SACRED HEART CHURCH , HAWARDEN _ CH53D
 
Other News in this category

 
 




 
Close Window