Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
മാത്യു ജോസഫ്

ക്രിസ്തുമസിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 8,9 ( വെള്ളി, ശനി ) ദിവസങ്ങളില്‍ നടക്കും. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 16 ശനിയാഴ്ച നടക്കുന്ന മലയാളം കുര്‍ബാനയും, പുതുവര്‍ഷത്തെ പ്രാര്‍ത്ഥനകളോടെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7.30ന് തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ജനുവരി 2 ചൊവാഴ്ച, നടക്കുന്ന ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും . സെ. ജോസെഫ്‌സ് ചര്‍ച്ച് വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും . ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്‌നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. മലയാളം കുര്‍ബാന ഡിസംബര്‍ 16 ശനി , 10.30 am @ സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, SR4 6HP പുതുവര്‍ഷ ദിവ്യബലി ഡിസംബര്‍ 31 ഞായര്‍ , 11.45 pm @ സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, SR46HP ക്രിസ്തുമസ് സംഗമം : ജനുവരി 2, ചൊവ്വാഴ്ച , 5.30 pm മുതല്‍ @ സെ. ജോസെഫ്‌സ്, പാരിഷ് സെന്റര്‍, സന്ദര്‍ലാന്‍ഡ്, SR4 6HP

 
Other News in this category

 
 




 
Close Window