Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 നു സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രുഷകള്‍ക്കു വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കും. തിരുപ്പിറവി ശുശ്രുക്ഷകള്‍, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും കരോള്‍ ഗാനാലാപനവും നടത്തപ്പെടും.

പ്രാര്‍ത്ഥനയിലൂടെയും അനുരഞ്ജനത്തിലൂടെയും മാനസ്സികമായും ആല്‍മീയമായും ഒരുങ്ങി വിശുദ്ധിയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ലോക രക്ഷകനായി ഭൂജാതനായ ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പര്‍ശങ്ങളും, സാന്നിദ്ധ്യവും സമൂഹത്തിലും ഭവനങ്ങളിലും അനുഭവവേദ്യമാകുവാനും, കുടുംബ സമാധാനവും കൃപയും ലഭിക്കുവാനും ഏവരെയും സസ്‌നേഹം ക്രിസ്തുമസ് കുര്‍ബ്ബാനലേക്കും ശുശ്രുഷകളിലേക്കും സെബാസ്റ്റ്യന്‍ അച്ചനും, പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷണിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
അപ്പച്ചന്‍ കണ്ണഞ്ചിറ07737956977, ജിമ്മി ജോര്‍ജ്ജ്07533896656

പള്ളിയുടെ വിലാസം:
9 Breakspear, Stevenage, Herts SG2 9SQ.
 
Other News in this category

 
 




 
Close Window