Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ദിന ശുശ്രൂഷ
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 27-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണീശോയുടെ തിരുപ്പിറവിയ്ക്കായി തന്നെ പൂര്‍ണ്ണമായും ദൈവഹിതത്തിന് സമര്‍പ്പിച്ച് ആദ്യത്തെ സക്രാരിയായി മാറിയ പരിശുദ്ധ അമ്മയോടു ചേര്‍ന്ന് ദിവ്യകാരുണ്യ നാഥനെ ആരാധിക്കാം.

യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നവര്‍ വിശുദ്ധ കുര്‍ബ്ബാന, നിത്യസഹായ മാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6.30 ന് പരി.ജപമാല , 7 ന് ആഘോഷമായ വി.കുര്‍ബ്ബാന
തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window