Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
അലക്സ് വര്‍ഗീസ്
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 നു ശനിയാഴ്ച മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അമ്പലത്തില്‍ വച്ച് അത്യാഘോഷപൂര്‍വ്വം കൊണ്ടാടി.

ഇരുനൂറ്റി അന്‍പതില്‍ അധികം ഭക്തജനങ്ങള്‍ പങ്കെടുത്ത അയ്യപ്പപൂജ, ചെണ്ടമേളത്തിന്റെയും, ഗജവീരന്‍ മണികണ്ഠന്റെയും അകമ്പടിയോടെ കൊടിയേറ്റത്തോടുകൂടി തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രഗത്ഭരായ ഓര്‍ക്കസ്ട്ര ടീമിനോട് കൂടി ആരംഭിച്ച ഭജന, ഭക്ത ജനങ്ങളെ ഭക്‌തി സാന്ദ്രതയില്‍ അലിയിച്ചു. പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍ , സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ലെ, സന്ദീപ്
പോപ്റ്റ്കര്‍ തുടങ്ങിയവര്‍ തബലയിലും, തുളസി ഹരിദാസ് ഹാര്‍മോണിയം, കലേഷ് ഭാസ്‌കരന്‍ , തുളസി ഹരിദാസ് എന്നിവര്‍ ഭജനക്ക് നേതൃത്വം കൊടത്തു.


പൂജാരി പ്രസാദ് ഭട്ട് പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. അയ്യപ്പസ്വാമിയുടെ വിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ, പുഷ്‌പാഞ്ജലിയും അര്‍ച്ചനയും, പടിപൂജ എന്നിങ്ങനെ ആയിരുന്നു പൂജാക്രമങ്ങള്‍ . കലിയുഗ വരദനെ ഹരിവരാസനം പാടി ഉറക്കിയത്തോടെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തിന് കൊടിയിറങ്ങി.


നാട്ടിലെ ഒരു അമ്പലത്തില്‍ ഉത്സവം കഴിഞ്ഞു മടങ്ങുന്ന സംതൃപ്തിയോടെ മഹാപ്രസാദവും കഴിഞ്ഞു ഭക്തജനങ്ങള്‍ മടങ്ങി. അയ്യപ്പപൂജയില്‍ സംബന്ധിച്ച എല്ലാ ഭക്തജനങ്ങളോടും ജി.എം.എം.എച്ച് സി യുടെ ഹൃദയം നിറഞ്ഞ നന്ദി പ്രസിഡന്റ് ഗോപകുമാര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window