Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
അലക്സ് വര്‍ഗീസ്
എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ മാഞ്ചസ്റ്റര്‍ ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന, പുതു വര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച രാത്രി 9 മുതല്‍ വെളുപ്പിനെ രണ്ട് വരെ നടക്കും. ലോങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നടക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ.തോമസ് കൊളങ്ങാടന്‍ ഒ.എസ്.ബി. ആയിരിക്കും നയിക്കുന്നത്. ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയായിരിക്കും നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുക. പുതുവര്‍ഷത്തില്‍ നടക്കുന്ന ആദ്യനൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോബി വര്‍ഗ്ഗീസ് O7825871317,

ജയ്‌സന്‍ മേച്ചേരില്‍ 07915652674

ദേവാലയത്തിന്റെ വിലാസം

ST.JOSEPH' S CHURCH,

PORTLAND CRESCENT,

M13 OBU.
 
Other News in this category

 
 




 
Close Window