Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 17-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച, പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും ഉന്‍മൂലകനുമായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.


പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചും കത്തിച്ച മെഴുകുതിരികള്‍ കൈകളിലേന്തിയുള്ള പ്രദക്ഷിണവും ഈ പുതുവത്സരത്തിലെ ആദ്യ മൂന്നാം ബുധനാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.


യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നവര്‍ വിശുദ്ധ കുര്‍ബ്ബാന, നിത്യസഹായ മാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്ത് ഈശോയില്‍ നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 5:30 ന് കുമ്പസാരം , 6.30ന് പരി.ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, പരി.പരമ ദിവ്യകാരുണ്യ
ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window