Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ബോള്‍ട്ടണില്‍ നോമ്പുകാല ധ്യാനം ഫെബ്രുവരി 9 മുതല്‍ 11 വരെ; ഫാ.ടോമി എടാട്ട് നയിക്കും
അലക്സ് വര്‍ഗീസ്
ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പ്കാല ധ്യാനം ബോള്‍ട്ടണ്‍ ഔര്‍ ലോഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ ഫെബ്രുവരി 9 മുതല്‍ 11 വരെ നടക്കും. 9ന് വൈകുന്നേരം ആറ് മുതല്‍ 9 വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെയും, സമാപന ദിവസമയായ ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം നടക്കുക.


ധ്യാന ദിവസങ്ങളില്‍ ആരാധനയും, കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും. വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് വേണ്ടി വികാരി ഫാ.ഡേവിഡ് ഈഗന്‍ , ട്രസ്റ്റിമാരായ സ്റ്റീഫന്‍ മാത്യു, സന്തോഷ് ചെറിയാന്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു


ദേവാലയത്തിന്റെ വിലാസം:
Our Lady of Lourdes Church,
275 Plodder Lane,
Farnworth, Bolton,
BL4 0BR.
 
Other News in this category

 
 




 
Close Window