Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയുടെ നാലാം വാര്‍ഷികവും സുവനീര്‍ പ്രകാശനവും ബുധനാഴ്ച
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി 31ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം മരിയന്‍ ദിന ശുശ്രൂഷയുടെ 4ാം വാര്‍ഷികവും ഈ സുവര്‍ണ്ണ അവസരത്തിന്റെ സ്മരണികയായ സുവനീറിന്റെ പ്രകാശനവും ഉണ്ടായിരിക്കും.


സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 5:30ന് കുമ്പസാരം, ജപമാല, 6.15ന് പിതാവിന് സ്വീകരണം , 6.30 ന് ആഘോഷമായ വി.കുര്‍ബ്ബാന, വചന സന്ദേശം, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യആരാധന.



പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU

കഴിഞ്ഞ 4 വര്‍ഷക്കാലം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈശോയില്‍ നിന്നും ലഭിച്ച നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള കൃതജ്ഞതാബലിയിലേക്കും ശുശ്രൂഷകളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window