Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ബ്ലാക്ക് പൂളില്‍ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഫെബ്രുവരി 19 മുതല്‍
മാത്യു ജോര്‍ജ്
സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കലും ടീമും നയിക്കുന്ന വാര്‍ഷിക ധ്യാനം ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ പാരിഷില്‍ ഫെബ്രുവരി 19,20,21 തിയതികളില്‍ സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടത്തുന്നു. വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.


ധ്യാനത്തിന്റെ ഒരുക്കമായി സെഹിയോന്‍ ടീം അംഗങ്ങള്‍ ഫെബ്രുവരി മൂന്നാം തീയതി രാവിലെ 9 മണി മുതല്‍ ബ്ലാക്ക്പൂള്‍ സീറോമലബാര്‍ പാരിഷിലെ നാലു കുടുംബ യൂണിറ്റുകളില്‍ ഉള്ള ഭവനങ്ങളില്‍ 2 പേരടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്. വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു.


ധ്യാന ദിവസങ്ങളില്‍ ഫാ. സോജി ഓലിക്കല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്. നോയമ്പുകാലത്തെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ കുടുംബാംഗങ്ങളേയും ഇടവക വികാരി ഫാ മാത്യു പണക്കാട് ക്ഷണിച്ചു.
 
Other News in this category

 
 




 
Close Window