Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
മതം
  Add your Comment comment
ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷീക ധ്യാനം 24,25 തീയതികളില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബെഡ്‌ഫോര്‍ഡില്‍ കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത തിരുവചന ശുശ്രുഷാ കേന്ദ്രമായ സെഹിയോന്‍ മിനിസ്ട്രിയിലെ ധ്യാന ഗുരുവും, ആല്മീയ ചിന്തകനും ആയ ഫാ. ഷൈജു നടുവത്താനിയാണ് 24 ,25 തീയതികളിലായി ബെഡ്‌ഫോര്‍ഡില്‍ നടത്തുന്ന വചന ശുശ്രുഷ നയിക്കുന്നത്.


ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരിക്കുന്ന നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് വ്യക്തി ജീവിതത്തേയും, കുടുംബ ജീവിതത്തേയും, യേശു നല്‍കുന്ന പ്രത്യാശയുടെ ഉത്ഥാന അനുഭവത്തിലേക്ക് വളര്‍ത്തുവാനും, കൂടുതല്‍ വിഷിശ്ടമാക്കുവാനും അനുഗ്രഹദായകമാവുന്ന ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകളിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.


ജീവിതം നന്മകളില്‍ സമര്‍പ്പിതം ആയിരിക്കുവാനും, കരുണയുടെ വാതില്‍ തുറന്നിടുന്ന യേശുവിങ്കലേക്കു നമ്മുടെ ഹൃദയ കവാടങ്ങള്‍ തുറന്ന് ദൈവ കൃപകള്‍ പ്രാപിക്കുവാനും തിരുവചന ശുശ്രുഷയില്‍ സജീവമായി പങ്കു ചേരുവാന്‍ ഫാ.സാജു മുല്ലശ്ശേരി ഏവരെയും ക്ഷണിച്ചു.


കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ആല്മീയ പരിപോഷണത്തിനുതകുന്ന പ്രത്യേക ശുശ്രുഷകള്‍ ധ്യാന ദിവസങ്ങളില്‍ ഒരുക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വര്‍ഗ്ഗീസ് ജോസഫ്: 07712476521, യൂജിന്‍ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957

ധ്യാന സമയം:

മാര്‍ച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതല്‍ വൈകുന്നേരം 17:00 വരെ

മാര്‍ച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതല്‍ വൈകുന്നേരം 19:00 വരെ.

പള്ളിയുടെ വിലാസം:

Our Lady Of Catholic Church,Kempston,MK42 8QB
 
Other News in this category

 
 




 
Close Window