Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജനിലെ വനിതാ ഫോറം ഒരുക്കുന്ന പ്രഥമ സെമിനാര്‍
ജോസ് ജോണ്‍
സിറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജനിലെ വനിതാ ഫോറം ഒരുക്കുന്ന പ്രഥമ സെമിനാര്‍ 24 നു നടത്തപ്പെടുന്നു. ബ്രോംലിയിലുള്ള സെന്റ്. ജോസഫ് ദേവാലയത്തില്‍ റവ.ഡോ. ആന്റണി ചുണ്ടെലികാടു അച്ചന്‍ സെമിനാറിന് നേതൃത്വം നല്‍കുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സെമിനാര്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.


വലിയ നോമ്പിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു കൊണ്ട് അനുതാപാര്‍ദ്രമായ ഹൃദയത്തോടെ വലിയ ആഴ്ചയ്ക്കായി ഒരുങ്ങുവാനും, അത് വഴി ഈശോയുടെ പീഡാസഹനവും ഉത്ഥാനവും വഴിയുള്ള രക്ഷയുടെ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ സഭയിലെ വനിതകളെ പ്രാപ്തരാക്കുവാന്‍ ലഭിച്ചിരിക്കുന്ന ഈ സുവര്‍ണ്ണാവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ബ്രന്‍ഡ് വുഡ് ചാപ്ളയിന്‍ ഫാ. ജോസ് അന്ത്യാം കുളം, സതക് ചാപ്ളയിന്‍ ഫാ. ഹാന്‍സ് പുതിയകുളങ്ങര, ബ്രോംലി പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. സാജു പിണക്കാട്ടും വുമണ്‍സ് ഫോറം ലണ്ടന്‍ റീജിയന്‍ ഭാരവാഹികളും റീജിയനിലെ എല്ലാ അംഗങ്ങളെയും ഭാരവാഹികള്‍ സെമിനാറിലേക്ക് സ്വാഗതം ചെയ്തു.
 
Other News in this category

 
 




 
Close Window