|
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 28-ാം തീയതി മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
വലിയ നോമ്പിലെ വലിയ ആഴ്ചയിലെ ഈ മരിയന്‍ ദിനത്തില്‍ പരിശുദ്ധ അമ്മയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയായി തീര്‍ന്ന ഈശോയെ ആരാധിക്കാം.
തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 5:30 ന് പരിശുദ്ധ ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന , തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall Sreet, Walthamstow, E17. 9HU
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു. |